Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK KANNADA AND MALAYALAM KNOWING
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK KANNADA AND MALAYALAM KNOWING' And exam conducted in the year 22. And Question paper code was '092/22'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 3
Excerpt of Question Code: 092/22

©
oe 092/22

5. ഒരു പുറത്തില്‍ (80 വാക്ക്‌ ) കവിയാതെ ഉപന്യസിക്കുക. (10 Marks)
കവിത (Poetry) യെയും ഗാനത്തെയും (Song) രൂപഭാവങ്ങളുടെ അടിസ്ഥാനത്തില്‍
താരതമ്യം ചെയ്ത്‌ ലക്ഷ്യലക്ഷണങ്ങള്‍ കുറിക്കുക. (കവിതയ്ക്കും ഗാനത്തിനും ചുരുങ്ങി
യത്‌ രണ്ടു വരികള്‍ വീതമെങ്കിലും നല്ലി ഉദാഹരിക്കണം).

6. ചുവടെ നജ്യിയിരിക്കൂന്ന ഖണ്ഡിക വായിച്ച്‌ ആശയം ചോര്‍ന്നു പോകാത്ത തരത്തില്‍
മൂന്നിലൊന്നു ഭാഗമായി സംഗ്രഹിക്കുക. (10 Marks)
യുദ്ധങ്ങള്‍ക്കു മാനവചരിത്രത്തോളം പഴക്കമുണ്ട്‌. വര്‍ഗ-വര്‍ണ-വംശ-ജാതി-
മത-രാഷ്ട്രാടിസ്ഥാനത്തിലുള്ള പ്രത്യക്ഷപ്പോരാട്ടങ്ങളുടെയും ലിംഗ-സ്വത്വ-പ്രത്യയ
ശാന്ത -ആശയാടിസ്ഥാനത്തിലുള്ള പരോക്ഷ കലാപങ്ങളുടെയും വേദിയാണു ജീവിതം.
പരോക്ഷ കലാപങ്ങളെ മാറ്റി നിറുത്തിയാല്‍ രക്തച്ചൊരിച്ചിലിന്റെയും മരണത്തിന്റെയും
വിനാശത്തിന്റെയും സ്ഥിതിവിവരക്കണക്കുകളാണ്‌ ഓരോ യുദ്ധത്തിന്റെയും ബാക്കി
പ്രതം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും നാടോടിക്കഥകളിലും സാഹിത്യരൂപങ്ങളിലും
ചലച്ചിത്രങ്ങളിലും വന്‍ പോരാട്ടങ്ങളുടെ വര്‍ണനകളും ദുരന്തഫലങ്ങളും ദൃശ്യമാണ്‌.
രണ്ട്‌ ആഗോള മഹായുദ്ധങ്ങള്‍ക്കു കഴിഞ്ഞ ശതകം സാക്ഷിയായി. അതിനു മുമ്പ്‌
നടമാടിയ എണ്ണമറ്റ സായുധകലാപങ്ങളുടെ വിശദാംശങ്ങള്‍ ചരിത്രകാരന്മാര്‍
നിരത്തുന്നുമുണ്ട്‌. വര്‍ത്തമാനകാല പരിതോവസ്ഥകളില്‍ റഷ്യ നടത്തുന്ന ഉക്രെയിന്‍
അധിനിവേശവും പ്രസ്താവ്യമാണ്‌. യുദ്ധത്തിന്റെ ഇരകള്‍ എന്നും നിരപരാധികളായ
മനുഷ്യരും ഇതര ജീവജാതികളുമാണ്‌. പ്രകൃതിക്ഷോഭങ്ങളും മഹാവ്യാധികളും
സൃഷ്ടിക്കുന്ന മരണനിരക്കും മാനവസംസൃഷ്ടമായ രണങ്ങള്‍ ഉളവാക്കൂന്ന

ഹിംസയുടെ കണക്കും അജഗജാന്തരമാണ്‌. ആണവായുധങ്ങള്‍ തകര്‍ത്ത
ഹിരോഷിമയും നാഗസാക്കിയും ഇന്നു പഴങ്കഥയായി. സംഹാരശേഷിയുള്ള
ആയുധങ്ങളുടെ നിര്‍മാണവും വിപണനവും ശേഖരണവും മാത്സര്യമനോഭാവത്തോടെ
നിര്‍വഹിക്കുന്നതില്‍ ദത്തശ്രദ്ധരാണ്‌ പല ലോകരാഷ്ട്രങ്ങളും. മനുഷ്യന്റെ വിഭവ
ശേഷിയും ബൌദ്ധികതയും അമൂല്യമായ സമയവും ഇത്തരം പ്രവണതകള്‍ക്കുവേണ്ടി
പണയപ്പെടുത്തുന്നത്‌ ഉള്‍ക്കിടിലത്തോടെയേ കാണാനാകൂ. ലോക സമാധാനം
ലക്ഷ്യമാക്കി രൂപപ്പെട്ട ഐക്യരാഷ്ട്രസഭയുടെ പ്രസക്തിപോലും ഇന്നു ചോദ്യം
ചെയ്യപ്പെടുന്നു. ലോകം വിരല്‍ത്തുമ്പിലാണെന്നു 9०0० കൊള്ളുമ്പോഴും നിലനി
ല്ലിനായുള്ള വെല്ലുവിളിയാണ്‌ ഈ സൈബര്‍യുഗം നേരിടുന്ന വന്‍പ്രതിസന്ധി.
പുരോഗമന സമൂഹം യുദ്ധങ്ങളോട്‌ പൊതുവെ ആഭിമുഖ്യം പുലര്‍ത്താറില്ല. ജനാധി
പത്യമൂല്യങ്ങളും മാനവികതയും വിശ്വപരരത്വബോധവും സ്ഥിതിസമത്വവും
വിഭാവനം ചെയുന്ന പാഠ്യപദ്ധതി ആഗോളതലത്തില്‍ത്തന്നെ അക്കാദമികമായി
ഉയരേണ്ട ദശയാണിത്‌. ബഹുസ്വര സമൂഹങ്ങളുടെ സംഗമഭൂമിയായ ഭാരതത്തില്‍
നിന്നാകട്ടെ അതിന്റെ നാന്ദി.

“ഒടുവിലിബ്ഭൂവിലെ നമ്മുടെയാവാസം

ഒരു സംഘ സംഗീതമാകുമെന്നും

വെറുതെ ഞാനെപ്പോഴും സ്വപ്ലങ്ങള്‍ കാണുന്നു"

(ഓ. എന്‍. വി.) എന്ന കവിവാക്യം സൂര്‍ത്തവ്യമാണ്‌.

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK KANNADA AND MALAYALAM KNOWING : Video